കോഴിക്കോട്: രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് വേണ്ടിയാണ് ഭീകരസംഘങ്ങൾ കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകര ശക്‌തികളുടെ പരസ്യ പിന്തുണയോടെയാണ് സ്വർണക്കടത്ത് സംഘം പ്രവർത്തിക്കുന്നത്.
സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചിന് പിന്നിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ആ നിലയ്‌ക്ക് ഇതിൽ സിപിഎം നേതാക്കളുടെ ബന്ധവും പോലീസ് അന്വേഷിക്കണം. കേരള പോലീസ് ഈ കാര്യങ്ങൾ കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ കൊണ്ടു വരണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Read Also: വാഹനത്തിൽ ആംബുലന്‍സിന്റെ സൈറണ്‍; ഇ ബുള്‍ജെറ്റിന് എതിരെ അന്വേഷണം കടുപ്പിക്കുന്നു