ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പരോള്‍ അനുവദിക്കണമെന്ന പേരറിവാളന്റെ അപേക്ഷ നേരത്തെ തമിഴ്നാട് സര്‍ക്കാര്‍ നിരസിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എന്നാല്‍ മദ്രാസ് ഹൈക്കോടതി ഇപ്പോള്‍ പരോള്‍ അനുവദിച്ചിരിക്കുകയാണ്.
പരോള്‍ അനുവദിക്കാന്‍ വിസമ്മതം ആയിരുന്നെങ്കിലും പേരറിവാളനും നളിനിയും ഉള്‍പ്പടെ രാജീവ് ഗാന്ധി കേസിലെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വെകുന്നത് ചോദ്യംചെയ്തു പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ നേരത്തെ ഹരജി നല്‍കിയിരുന്നു. ഇതിനിടയിലാണ് പ്രതിക്ക് പരോള്‍ അനുവദിക്കുന്നത്.