പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്തമഴയിൽ മുങ്ങിപ്പോയ പട്ടാമ്പി പാലം നാളെ മുതൽ തുറന്ന് കൊടുക്കും. നിയന്ത്രണം ഏർപ്പെടുത്തി വാഹന ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് ജില്ലാ കളക്‌ടറുടെ ഉത്തരവ്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടാനാണ് ഉത്തരവ്.
കൂടാതെ, പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷ ഒരുക്കാനും കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ പട്ടാമ്പി പാലം മുങ്ങിപ്പോയിരുന്നു. വെള്ളം ഇറങ്ങിയെങ്കിലും പാലത്തിന്റെ കൈവരികൾ ഒഴുകിപ്പോയതിനാൽ വാഹന ഗതാഗതം നിർത്തലാക്കിയിരുന്നു. കാൽനട മാത്രമാണ് അനുവദിച്ചിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ ഒന്നാണ് പാലക്കാട്. 39 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നത്. കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ സാധ്യത ജില്ലയിൽ നൽകിയിരുന്നു.
Most Read| വയനാട് പുനരധിവാസം; സമഗ്രമായ പാക്കേജ് വേണം, ദുരന്തം ആവർത്തിക്കരുത്- വിഡി സതീശൻ