അതിർത്തിയിൽ വീണ്ടും സമാധാനം; സൈനിക പിൻമാറ്റം ആരംഭിച്ച് ഇന്ത്യ- ചൈന

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റം ആരംഭിച്ചു. കിഴക്കൻ ലഡാക്കിലെ പട്രോളിംഗ് പോയിന്റ് –15ൽ നിന്നും സേനയെ പിൻവലിക്കുകയാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. സംയുക്ത പ്രസ്‌താവനയിലാണ് സൈനിക പിന്മാറ്റത്തെപ്പറ്റി അറിയിച്ചത്. ഇന്ത്യ ചൈന 16ആം കോപ്‌സ്‌ കമാൻഡർ തല യോഗത്തിലാണ് സേനാ പിൻമാറ്റത്തിന് ധാരണയായത്.

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ചൈന നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് സൈനിക പിൻമാറ്റം. ഉഭയകക്ഷി ബന്ധത്തില്‍ സ്‌ഥിരതയും വ്യക്‌തതയും വേണമെന്നതാണ് ഇന്ത്യയുടെ നിലപാട്. സൈനിക പിൻമാറ്റം വേഗത്തിലാക്കണമെന്ന് ഇന്ത്യ പലതവണ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ, ചൈന അതിർത്തിയിൽ സമ്പൂർണമായ സൈനിക പിന്‍മാറ്റം ആവശ്യമാണെന്നും സമാധാനം പുനസ്‌ഥാപിക്കണമെന്നും ഇന്ത്യ നിലപാടറിയിച്ചിരുന്നു. തർക്ക വിഷയത്തിൽ വേഗത്തിൽ പരിഹാരം ഉണ്ടാക്കാനും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് രണ്ട് വർഷങ്ങൾക്കിടയിൽ പല തവണ ചർച്ച നടത്തിയിരുന്നു.

Most Read: ജനങ്ങളെ പ്രതികൂലമായി ബാധിക്കും; ബഫർ സോണിൽ പുനഃപരിശോധനാ ഹരജിയുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE