പെരിയ ഇരട്ടക്കൊലപാതകം; സി ബി ഐ അന്വേഷണത്തിന്‌ സ്റ്റേ ഇല്ല

By Staff Reporter, Malabar News
kerala image_malabar news
കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവര്‍
Ajwa Travels

ന്യൂ ഡെല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി ബി ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി ബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേസില്‍ സുപ്രീം കോടതി സിബിഐക്ക് നോട്ടീസ് നല്‍കി. നാലാഴ്‌ചക്കുള്ളില്‍ സിബിഐ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് നോട്ടിസിലെ ഉള്ളടക്കം. യുവാക്കളുടെ മാതാപിതാക്കള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇവരുടെ നിലപാടും സുപ്രീം കോടതി തേടിയിട്ടുണ്ട്.

Read Also: സ്വപ്‌ന സുരേഷിനെ വീണ്ടും റിമാന്‍ഡ് ചെയ്‌തു

അഡ്വ. മനീന്ദര്‍ സിംഗാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്. രാഷ്ട്രീയ സങ്കീര്‍ണതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ച കേസാണ് ഇതെന്നും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്‌തുവെന്നും സര്‍ക്കാര്‍ വാദിച്ചു. കൂടാതെ പ്രതികളില്‍ ഒരാള്‍ വിദേശത്തായിരുന്നുവെന്നും അയാളെയും അറസ്റ്റ് ചെയ്‌തുവെന്നും വാദത്തില്‍ പറയുന്നു.

അതേസമയം ലോക്കല്‍ പൊലീസിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തങ്ങള്‍ക്ക് അയക്കരുതെന്നാണ് സിബിഐ കോടതിയില്‍ പറയുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് അല്ലെന്നും ഇപ്പോള്‍ തന്നെ ജോലി ഭാരമാണെന്നും സിബിഐ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE