പെരിയാറിലെ മാലിന്യ പ്രശ്‌നം; ഹരിത ട്രിബ്യൂണല്‍ നിര്‍ദേശങ്ങള്‍ പാലിക്കുവാന്‍ നടപടികള്‍ തുടങ്ങി

By News Desk, Malabar News
MalabarNews_periyaar river
Periyaar River
Ajwa Travels

എറണാകുളം : പെരിയാറിലെ മാലിന്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യൂണല്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുവാനായി രൂപീകരിച്ച സൂപ്പര്‍ വൈസ്ഡ് കമ്മിറ്റിയുടെ പ്രാഥമിക യോഗം ഓണ്‍ലൈന്‍ ആയി ചേര്‍ന്നു. ഹരിത ട്രിബ്യൂണല്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് മുന്നോടിയാണ് സൂപ്പര്‍വൈസ്ഡ് കമ്മിറ്റി യോഗം ചേര്‍ന്നത്.

വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് പെരിയാര്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ഏലൂര്‍ – എടയാര്‍ വ്യവസായ മേഖലയിലെ മലിനീകരണവുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യൂണല്‍ നിര്‍ദേശങ്ങളാണ് പെരിയാറില്‍ നടപ്പിലാക്കുന്നത്. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച ശേഷം വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ ആണ് കമ്മിറ്റിയുടെ തീരുമാനം.

ദേശീയ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റി ഉദ്യോഗസ്ഥര്‍, ദേശീയ പരിസ്ഥിതി എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥര്‍, ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Read Also: വൈദ്യുതി വിതരണവും സ്വകാര്യ മേഖലക്ക്; അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE