തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 110 രൂപ 59 പൈസയും ഡീസലിന് 104 രൂപ 30 പൈസയുമായി.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 55 പൈസയും ഡീസലിന് 102 രൂപ 40 പൈസയുമാണ് ഇന്നത്തെ വില.
കോഴിക്കോട് പെട്രോളിന് 108 രൂപ 82 പൈസയും, ഡീസലിന് 102 രൂപ 66 പൈസയുമായി.
കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഡീസലിന് 8 രൂപ 49 പൈസയും പെട്രോളിന് 6 രൂപ 75 പൈസയുമാണ് കൂട്ടിയത്.
ഇന്നലെ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയിരുന്നത്. എണ്ണക്കമ്പനികൾ ദിനംപ്രതി ഇന്ധനവില കൂട്ടുന്നത് ജനങ്ങളെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്.
Most Read: സിംഗു അതിര്‍ത്തിയില്‍ സംഘര്‍ഷം; പോലീസ് ലാത്തി വീശി