പെട്ടിമുടി; ദുരന്ത ബാധിതർക്കായി നിർമിച്ച വീടുകൾ കൈമാറി

By News Desk, Malabar News

പെട്ടിമുടി: ദുരന്ത ബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. ദുരന്തത്തിൽപെട്ട എട്ടു കുടുംബങ്ങൾക്കായി കുറ്റിയാർവാലിയിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം മന്ത്രി എംഎം മണി നിർവഹിച്ചു.

രാവിലെ മൂന്നാർ ടീ കൗണ്ടിയിൽ വച്ചു നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരൻ, തൊഴിൽ വകുപ്പു മന്ത്രി ടിപി രാമകൃഷ്‌ണൻ തുടങ്ങിയവർ ഓൺലൈനായി സംബന്ധിച്ചു. കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ കണ്ണൻ ദേവൻ പ്ളാന്റേഷൻ കമ്പനിയാണ് വീടുകൾ നിർമിച്ചു നൽകിയത്.

ദുരന്തത്തിൽ വീട് പൂർണമായും നഷ്‌ടപ്പെട്ട ശരണ്യ അന്നലക്ഷ്‌മി, സരസ്വതി, സീതാലക്ഷ്‌മി, ദീപൻ ചക്രവർത്തി പളനിയമ്മ, ഹേമലത ഗോപിക, കറുപ്പായി, മുരുകേശ്വരി, മാലയമ്മാൾ എന്നിവർക്കാണ് വീട് നൽകിയത്. നവംബർ ഒന്നിന് മന്ത്രി എംഎം മണി തന്നെയായിരുന്നു വീടിനായുള്ള തറക്കല്ലിട്ടത്.

ആഗസ്‌റ്റ് ഏഴിനുണ്ടായ ഉരുൾ പൊട്ടലിൽ 66 പേരാണ് മരണപ്പെട്ടത്. 4 പേരെ കണ്ടെത്താനായില്ല. 12 പേരാണ് അപകടത്തിൽ നിന്ന് അൽഭുതകരമായി രക്ഷപ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറിയിരുന്നു.

Also Read: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം; എൻഎസ്എസ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE