ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം; എൻഎസ്എസ്

By Staff Reporter, Malabar News
nss-g-sukumaran-nair.1
Ajwa Travels

പെരുന്ന: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി എൻഎസ്എസ്. സ്‌ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്‌ഥാന സർക്കാർ എടുത്ത കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. തൊഴിൽരഹിതരും വിദ്യാർഥികളും സംസ്‌ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്ന ആളുകളുമാണ് ഇതിൽ ഏറിയ പങ്കും. സന്നിധാനത്ത് ദർശനത്തിനെത്തിയ നിരപരാധികളായ ഭക്‌തരും ഇതിൽ ഉൾപ്പെടും.

ഇതിലും വളരെ ഗൗരവമേറിയ കേസുകൾ പല കാരണങ്ങളാൽ ഈ സർക്കാർ നിരുപാധികം പിൻവലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, നിരപരാധികളായ ഇവരുടെ പേരിൽ എടുത്തിട്ടുള്ള കേസുകൾ ഇനിയെങ്കിലും പിൻവലിക്കാനുള്ള ധാർമിക ഉത്തരവാദിത്വം സർക്കാരിനുണ്ടാവണം. അല്ലാത്തപക്ഷം വിശ്വാസികൾക്ക് എതിരെയുള്ള സർക്കാരിന്റെ പ്രതികാര മനോഭാവമായിരിക്കും ഇതിൽ നിന്നും വ്യക്‌തമാകുന്നതെന്നും ജി സുകുമാരൻ നായർ ആരോപിച്ചു.

Read Also: സമരം കൂടുതൽ ശക്‌തമാക്കാൻ ഉദ്യോഗാർഥികൾ; നാളെ പ്രത്യേക മന്ത്രിസഭാ യോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE