മിട്ടായിത്തെരുവില്‍ തീയണക്കാന്‍ ഉള്ള ഹൈഡ്രന്റുകള്‍ മോഷ്ടിച്ചു

By Team Member, Malabar News
Malabarnews_sm street
മിട്ടായിത്തെരുവ്
Ajwa Travels

കോഴിക്കോട് : കോഴിക്കോട് മിട്ടായിത്തെരുവിലെ പില്ലര്‍ ഫയര്‍ ഹൈഡ്രന്റുകളുടെ ഭാഗങ്ങള്‍ മോഷ്ട്ടാക്കള്‍ കൊണ്ടുപോയി. തീപിടുത്തമുണ്ടാകുമ്പോള്‍ അണക്കാന്‍ വേണ്ടിയാണ് പില്ലര്‍ ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിച്ചിരുന്നത്. ഇതിന്റെ പിച്ചളയില്‍ നിര്‍മ്മിച്ച ലെഗ്, ലിവര്‍, വാഷര്‍ തുടങ്ങിയ ഭാഗങ്ങളാണ് മോഷണം പോയത്. പിന്നീട് ബീച്ച് ഫയര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥരുടെ നേത്യത്വത്തില്‍ പുതിയ ഭാഗങ്ങള്‍ പിടിപ്പിച്ചു.

മിട്ടായിത്തെരുവില്‍ ആകെ 8 പില്ലര്‍ ഫയര്‍ ഹൈഡ്രന്റുകളാണ് ഉണ്ടായിരുന്നത്. 2 വര്‍ഷം മുന്നേയാണ് ഇവ ഇവിടെ സ്ഥാപിച്ചത്. ഇതില്‍ 6 എണ്ണവും മോഷ്ടാക്കള്‍ കൊണ്ടുപോയി. ഇന്നലെയോടെ5 എണ്ണം നവീകരിച്ച് പുനസ്ഥാപിച്ചു. തീപിടുത്തമുണ്ടായാല്‍ അഗ്‌നിരക്ഷാസേന എത്തി ഹോസുകള്‍ പിടിപ്പിച്ച് വെള്ളം ചീറ്റാനാണ് പില്ലര്‍ ഫയര്‍ ഹൈഡ്രന്റുകള്‍ ഉപയോഗിക്കുന്നത്. വളരെ വേഗത്തില്‍ തീയണക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബീച്ച് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പി സതീഷ് ഉദ്യോഗസ്ഥരായ കെ സദാനന്ദന്‍, എം മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പില്ലര്‍ ഫയര്‍ ഹൈഡ്രന്റുകള്‍ പുനസ്ഥാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE