മിഠായി തെരുവ്; അനധികൃത കെട്ടിടങ്ങൾക്ക് എതിരെ നടപടിയെടുത്ത് നഗരസഭ

By Team Member, Malabar News
SM Street

കോഴിക്കോട്: മിഠായി തെരുവിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയുമായി നഗരസഭ. ഇതിന്റെ ഭാഗമായി മൊയ്‌ദീൻ പള്ളി റോഡിലെ കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നവീകരിക്കാൻ നഗരസഭ നോട്ടിസ് നൽകി. കൂടാതെ മിഠായി തെരുവിലെ കെട്ടിടങ്ങളുടെ കാലപ്പഴക്കം നിശ്‌ചയിക്കാനും നഗരസഭ നടപടിയെടുത്തിട്ടുണ്ട്.

മിഠായി തെരുവിലെ  സ്‌ഥാപനങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ നിലവിൽ അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. തീപിടുത്തം വ്യാപകമായതോടെ അഗ്‌നിശമന സേന ഓഡിറ്റ് നടത്തി റിപ്പോർട് സമർപ്പിച്ചിരുന്നു. ഇതിൽ കെട്ടിടങ്ങളുടെ കാലപ്പഴക്കവും, സുരക്ഷാ ക്രമീകരണങ്ങളിലെ അഭാവവുമാണ് അഗ്‌നിശമന സേന ചൂണ്ടിക്കാട്ടുന്നത്.

ഈ സാഹചര്യത്തിൽ സ്‌ഥലത്തെ കെട്ടിടങ്ങളിൽ ഇലക്‌ട്രിക് സംവിധാനങ്ങൾ പരിശോധിക്കാൻ നിർദ്ദേശം നൽകുമെന്ന് കോർപ്പറേഷൻ വ്യക്‌തമാക്കി. ഇത് സംബന്ധിച്ച് കച്ചവടക്കാരുടെ യോഗം വിളിക്കും. കൂടാതെ കോർപ്പറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധനയും നടത്തിയിരുന്നു. മിഠായി തെരുവിൽ നേരത്തെ ഉണ്ടായ വൻ തീപിടുത്തങ്ങളുടെ പശ്‌ചാത്തലത്തിൽ തെരുവ് നവീകരണം നടത്തിയിരുന്നു. എന്നാൽ ഇപ്പോഴും തീപിടുത്തം ഉണ്ടാകുന്നത് പതിവാകുകയാണ്.

Read also: നടൻ സോനു സൂദിന്റെ ഓഫിസുകളിൽ ആദായ നികുതി റെയ്‌ഡ്‌

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE