ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.കെ. ഫിറോസ്

By Trainee Reporter, Malabar News
Bineesh Kodiyeri_P K Firoz_ Malabar News
Bineesh Kodiyeri and PK Firos

കോഴിക്കോട്: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ പിടിയിലായ മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നാരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. കേസില്‍ പ്രതിയായ അനൂപിന് വേണ്ടി പണം മുടക്കുന്നതും ബിനീഷാണെന്ന് ഫിറോസ് ആരോപിച്ചു.

കഴിഞ്ഞയാഴ്ച്ചയാണ് ബംഗളൂരുവില്‍ അനൂപുള്‍പ്പെട്ട ലഹരിമരുന്ന് സംഘം പിടിയിലായത്. നാര്‍ക്കോട്ടിക് ബ്യൂറോക്ക് അനൂപ് നല്‍കിയ മൊഴിയും പി.കെ ഫിറോസ് പുറത്തുവിട്ടു. ബംഗളൂരുവിലെ ലഹരിമരുന്ന് കച്ചവടകേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ബിനീഷെന്നും ആരോപണത്തില്‍ പറയുന്നു. ബിനീഷിന് പുറമെ ചില സിനിമാതാരങ്ങള്‍ക്കും ഇതുമായി ബന്ധമുണ്ടെന്ന് ഫിറോസ് ചൂണ്ടികാണിച്ചു. പിടിയിലായ ലഹരിമരുന്ന് സംഘത്തിന് സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്നും കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.

തനിക്കെതിരായ ഫിറോസിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബിനീഷ് കോടിയേരിയും രംഗത്തെത്തിയിട്ടുണ്ട്. മുഹമ്മദ് അനൂപുമായി പരിചയമുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ അനൂപിന്റെ ലഹരിമരുന്ന് ബന്ധത്തെക്കുറിച്ച് അറിയില്ലായെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE