തിരുവനന്തപുരം: പ്ളസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. എത്ര പുതിയ ബാച്ചുകൾ വേണമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് വീണ്ടും യോഗം ചേരുക. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.
ഏഴു ജില്ലകളിലായി 65 ഓളം താൽകാലിക ബാച്ചുകൾ അനുവദിക്കാനാണ് ശുപാർശ. ഇതിൽ പകുതിയും അയ്യായിരത്തിലേറെ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാത്ത മലപ്പുറം ജില്ലയിലാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളിലും കൂടുതൽ ബാച്ചുകൾ അനുവദിക്കും.
Also Read: സഞ്‌ജിത്തിന്റെ കൊലപാതകം; നിർണായക വെളിപ്പെടുത്തൽ