കണ്ണൂർ: ധര്‍മ്മടത്ത് പ്ളസ് ടു വിദ്യാര്‍ഥിയെ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ധര്‍മ്മടം സ്വദേശി അദിനാന്‍ (17) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.
കുട്ടി സ്‌ഥിരമായി ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നതായി മാതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാൽ ആത്‌മഹത്യയുടെ കാരണം ഇതാണോ എന്ന് സ്‌ഥിരീകരിക്കാൻ ആയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മൊബൈല്‍ ഫോണ്‍ തകര്‍ന്ന നിലയിലാണ് ഉള്ളത്.
കുട്ടിയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Malabar News: ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം; പ്രതി ബേപ്പൂർ സ്വദേശി മോഹൻദാസ്