തൃശൂർ: ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവും മാതാപിതാക്കളും ആത്‌മഹത്യ ചെയ്‌തു. തൃശൂർ അന്തിക്കാട് കാരമുക്കിലാണ് സംഭവം നടന്നത്. കാരമുക്ക് സ്വദേശി റിജു (40), മാതാപിതാക്കളായ ഗോപാലൻ (70), മല്ലിക (65) എന്നിവരാണ് ആത്‍മഹത്യ ചെയ്‌തത്. നേരത്തെ റിജുവിന്റെ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പോലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. പ്രവാസിയായ റിജുവിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.
Read Also: ചിറയിന്‍കീഴില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് മരണം