കോടികളുടെ നഷ്‌ടം; പോലീസ് സ്റ്റേഷനില്‍ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ലേലത്തിന്

By News Desk, Malabar News
auction confiscated vehicles
Representational Image
Ajwa Travels

കാസര്‍കോട്: ജില്ലയിലെ പോലീസ് സ്റ്റേഷന്‍ വളപ്പുകളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കാന്‍ നടപടി ആരംഭിച്ചു. ആഭ്യന്തര വകുപ്പ് സംഘടിപ്പിക്കുന്ന കേന്ദ്രീകൃത ലേലത്തിലാണ് കേസ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ലേലം ചെയ്‌ത്‌ ഒഴിവാക്കുന്നത്.

പാലക്കാട്ടുള്ള ഒരു ഏജന്‍സിയാണ് ലേലം പിടിച്ചത്. നീലേശ്വരം സ്റ്റേഷനിലാണ് ഇതിന്റെ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. സ്റ്റേഷന്‍ വളപ്പില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ടയര്‍, എഞ്ചിനുകള്‍, ബാറ്ററികള്‍ എന്നിവ നശിച്ചുപോവുകയാണ്. കാട് പിടിച്ച് തുരുമ്പെടുത്ത വാഹനങ്ങള്‍ നശിച്ചത് കാരണം കോടികളുടെ പൊതു നഷ്‌ടമാണ് ഉണ്ടായത്.

നീലേശ്വരത്താണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത്. വാഹനങ്ങളുടെ കൂമ്പാരം കാരണം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷന്‍ കാണാന്‍ പോലും സാധിക്കാത്ത നിലയിലാണ്. വാഹനങ്ങള്‍ക്കൊപ്പം പൂഴിമണലും ഇവിടെ കെട്ടിക്കിടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് സ്റ്റേഷന്‍ പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ ലേലം ചെയ്‌ത്‌ ഒഴിവാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE