പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷൻ; അംഗത്വ ക്യാംപയിൻ ആരംഭിച്ചു

By Desk Reporter, Malabar News
Ajwa Travels

സൗദിഅറേബ്യ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷന്റെ (PCWF) സൗദി നാഷണൽ അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗത്വ വിതരണ ക്യാംപയിൻ ഉൽഘാടനം ചെയ്‌തു.

പൊന്നാനി നഗരസഭയിലെ മുൻ നഗരസഭാ കൗൺസിലറും നെയ്‌തല്ലൂർ സദേശിയുമായ അലി ചെറുവത്തൂരിന് ആദ്യ അംഗത്വം നൽകിക്കൊണ്ടാണ് ഉൽഘാടനം നിർവഹിച്ചത്. ഇദ്ദേഹം കഴിഞ്ഞ അഞ്ചു വർഷക്കാലമായി പ്രവാസ ജീവിതം നയിക്കുകയാണ്. PCWF സൗദി നാഷണൽ അഡ്ഹോക്ക് കമ്മിറ്റിയുടെ രക്ഷധികാരി അഷ്‌റഫ്‌ നെയ്‌തല്ലൂരാണ് അംഗത്വം കൈമാറിയത്.

പൊന്നാനിയുടെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ പ്രവത്തിച്ചു വരുന്ന ഈ ജനകീയ കൂട്ടായ്‌മ 12 വർഷങ്ങൾക്ക് മുൻപാണ് രൂപംകൊണ്ടത്. നാട്ടിലും മറുനാട്ടിലുമുള്ള പൊന്നാനിക്കാർക്കാണ് സംഘടനയിൽ അംഗത്വം ലഭിക്കുക. സംഘടനയുടെ നേതൃത്വത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും യൂണിറ്റുകൾ സജീവമായി പ്രവർത്തിച്ചു വരുന്നതായും എഴുപത്തി എട്ടോളം സ്‌ത്രീധന രഹിത വിവാഹം നടത്തിയതായും സാമ്പത്തികമായി ഏറെ ബാധ്യതയുളള നിരവധി ക്ഷേമ പ്രവർത്തനങ്ങൾ സംഘടന ചെയ്‌തു വരുന്നതായും സംഘാടകർ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പൊന്നാനി താലൂക്കിൽ പെട്ട പൊന്നാനി, മാറഞ്ചേരി, നന്നംമുക്ക്, അലംങ്കോട്, വട്ടംകുളം, എടപ്പാൾ, പെരുമ്പടപ്പ്, തവനൂർ, ഇഴുവതിരുത്തി, വെളിയംങ്കോട്, നിവാസികളായ 18 വയസ്സ് പൂർത്തിയായ ഏതൊരാൾക്കും ജാതി മത രാഷ്‌ട്രീയ ലിംഗ വ്യത്യാസമില്ലാതെ സംഘടനയിൽ അംഗങ്ങളാകാം. അംഗങ്ങളുടെ പുനരധിവാസവും ക്ഷേമവും നാടിന്റെ നൻമയും സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്; സംഘാടകർ വിശദീകരിച്ചു.

ഇ-ഫോറം മുഖാന്തിരമാണ് അംഗത്വത്തിനുള്ള അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടത്. സംഘടനയെ സംബന്ധിച്ച് കൂടുതലറിയുവാൻ ഇനിപറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 0577250109 ഫസൽ മുഹമ്മദ്‌ (ജനറൽ സെക്രട്ടറി), 0559119334 അബ്‌ദുൽ വാഹിദ് (ജോയിന്റ് സെക്രട്ടറി) 059280373 ബാദുഷ (ജോയിന്റ് സെക്രട്ടറി)

അംഗത്വ വിതരണ ചടങ്ങിൽ ഫൈസൽ ആർവി, സിദ്ദിഖ് സി, നിസാർ പി, അബൂബക്കർ ഷാഫി, ഫവാസ് ആർവി, അൻഷാദ് എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE