ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കല്ലു അണിയിച്ചൊരുക്കുന്ന ‘പൗഡര്‍ സിന്‍സ് 1905‘ന്റെ പോസ്‍റ്റര്‍ പുറത്തിറങ്ങി. ധ്യാനിന്റെ ജൻമദിനത്തോട് അനുബന്ധിച്ചു പുറത്തുവിട്ട പോസ്‍റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ജിയെംസ് എന്റര്‍ടെയിൻമെന്റിന്റെ സഹകരണത്തോടെ ഫന്റാസ്‍റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസ്, വൈശാഖ് സുബ്രഹ്‌മണ്യം, അബ്‌ദുള്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനാഫ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്.
View this post on Instagram
ഫാസില്‍ നസീര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് അരുണ്‍ മുരളിധരന്‍ സംഗീതം പകരുന്നു. മനു മഞ്‌ജിത്താണ് ഗാനരചന.
ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍: എഡിറ്റര്‍: രതിന്‍ ബാലകൃഷ്‌ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രക്കരി, കോ പ്രൊഡ്യുസര്‍: സുധീപ് വിജയ്, മുഹമ്മദ് ഷെരീഫ്, കല: ഷാജി മുകുന്ദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്‌റ്റ്യൂം: ഗായത്രി കിഷോര്‍, സ്‍റ്റില്‍സ്: ഷിബി ശിവദാസ്, പരസ്യക്കല: മനു ഡാവന്‍സി, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍: ദിനില്‍ ബാബു, സൗണ്ട്: സിങ്ക് സിനിമ, വാര്‍ത്ത പ്രചരണം: എ എസ് ദിനേശ്.
National News: അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം; വാഗ്‌ദാനവുമായി കമൽ ഹാസന്‍