രാജ്യത്തെ കോവിഡ് പോരാളികളുടെ അർപ്പണ ബോധത്തിന് അഭിനന്ദനം; രാഷ്‌ട്രപതി

By Team Member, Malabar News
After concluding his visit to Kerala, the President will return to Delhi today
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ അർപ്പണ ബോധത്തോടെ പ്രവർത്തിച്ച കോവിഡ് യോദ്ധാക്കൾക്ക് അഭിനന്ദനവുമായി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്. ഗവർണർമാരുടെയും ലഫ്റ്റനന്റ് ഗവർണർമാരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം കോവിഡ് പോരാളികൾക്ക് നന്ദി പറഞ്ഞത്.

രാജ്യം നിരവധി പരിമിതികൾക്കുള്ളിൽ നിന്നാണ് കോവിഡിനെതിരായ പോരാട്ടം നടത്തിയതെന്നും, എന്നാൽ ആ സമയത്ത് ഇന്ത്യയും ലോകരാജ്യങ്ങളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ രാജ്യത്ത് ഇതിനോടകം തന്നെ 108 കോടി ജനങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്‌തുവെന്നും, ഇപ്പോഴും രാജ്യത്തുടനീളം വാക്‌സിനേഷൻ ഡ്രൈവ് നടക്കുകയാണെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ അധ്യക്ഷതയിൽ ചേരുന്ന നാലാമത്തെ സമ്മേളനമാണിത്.

Read also: തമിഴ്‌നാട്ടിൽ ദളിത് യുവാവ് മരിച്ച നിലയിൽ; ദുര‍ഭിമാന കൊലയെന്ന് കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE