വികസനമാണ് രാജ്യത്തിന്റെ മതം; കേരളത്തിന്റെ പിന്തുണ തേടുന്നതായി പ്രധാനമന്ത്രി

By Trainee Reporter, Malabar News
modi image_malabar news
PM Narendra Modi

ന്യൂഡെൽഹി: വികസനമാണ് രാജ്യത്തിന്റെ മതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നല്ല ഭരണം കാഴ്‌ച വെക്കുന്നതിനും വികസനത്തിനും മതമോ ജാതിയോ വംശമോ ലിംഗമോ ഭാഷയോ ഇല്ല. വികസനം എല്ലാവർക്കും ഉള്ളതാണ്. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനമെന്നതാണ് നമ്മുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ വിവിധ പദ്ധതികൾ വീഡിയോ കോൺഫറൻസിലൂടെ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2000 മെഗാവാട്ട് പുഗലൂർ തൃശൂർ പവർ ട്രാൻസ്‌മിഷൻ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസർഗോഡ് സോളാർ പവർ പ്രോജക്‌ട്, തിരുവനന്തപുരത്ത് 37 കിലോമീറ്റർ ലോകോത്തര സ്‍മാർട്ട് റോഡ്, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുടെ ഉൽഘാടനവും ശിലാസ്‌ഥാപനവുമാണ് പ്രധാനമന്ത്രി നിർവഹിച്ചത്.

കേരളത്തിന്റെ വികസന യാത്രയിൽ പ്രധാനപ്പെട്ട ചുവടുവെപ്പാണ് ഇന്നത്തേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹകരണം, വികസനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നമുക്ക് മുന്നോട്ട് നീങ്ങാം. അതിന് കേരളത്തിലെ ജനങ്ങളുടെ പിന്തുണ തേടുകയാണെന്നും കേരളത്തിന്റെ എല്ലാ പദ്ധതികളിലും തുടർന്നും സഹകരണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Read also: സർക്കാരിൽ നിരാശ; 50 ദിവസം നീണ്ട പോരാട്ടത്തിന് അന്ത്യം കുറിച്ച് യാക്കോബായ സഭ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE