പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം ‘കടുവ’ ജൂൺ 30നെത്തും

By Film Desk, Malabar News
Ajwa Travels

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ‘കടുവ’ ജൂൺ 30ന് റിലീസ് ചെയ്യും. നേരത്തെ ഓണം റിലീസ് ആയി ചിത്രം തീരുമാനിച്ചിരുന്നുവെങ്കിലും റിലീസ് നേരത്തെ ആക്കുകയായിരുന്നു.

ആറു വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഷാജി കൈലാസ് മലയാളത്തിൽ മടങ്ങി എത്തുന്ന ചിത്രമാണ് ‘കടുവ’. മീശപിരിച്ച് കോട്ടയം അച്ചായനായ കുറുവച്ചനായി ചിത്രത്തിൽ പൃഥ്വി എത്തുന്നു. ലിസ്‌റ്റിന്‍ സ്‌റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം.

ചിത്രത്തിൽ വിവേക് ഒബ്റോയ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐപിഎസ് ഉദ്യോഗസ്‌ഥനായാണ് വിവേക് എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ.

സംയുക്‌ത മേനോൻ, സിദ്ദിഖ്, വിജയരാഘവൻ, സുദേവ് നായർ, സീമ, അർജുൻ അശോകൻ, കലാഭവൻ ഷാജോൺ, അജു വർഗീസ്, സായ് കുമാർ, ദിലീഷ് പോത്തൻ, രാഹുൽ മാധവ്, ജനാർദനൻ, റീനു മാത്യൂസ്, മീനാക്ഷി, പ്രിയങ്ക നായർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ജിനു വി എബ്രഹാം ആണ് ‘കടുവ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ജേക്‌സ് ബിജോയ് സംഗീത സംവിധാനവും മോഹൻദാസ് കലാസംവിധാനവും നിർവഹിക്കുന്നു.

Most Read: അറസ്‌റ്റിനുള്ള വിലക്ക് തുടരും; വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE