പൃഥ്വിരാജിന്റെ ‘ഭ്രമം’; സസ്‌പെൻസും കൗതുകവും നിറച്ച് ട്രെയ്‌ലറെത്തി

By Staff Reporter, Malabar News
bhramam movie-trailer out
Ajwa Travels

മലയാളികളുടെ ഇഷ്‌ടതാരം പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഭ്രമ’ത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ട്രെയ്‌ലര്‍ പങ്കുവെച്ചത്. ഒടിടി പ്ളാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ഒക്‌ടോബര്‍ 7നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ബോളിവുഡില്‍ വന്‍ വിജയം കൊയ്‌ത ‘അന്ധാധുൻ’ എന്ന ചിത്രത്തിന്റെ മലയാളം റീമേക്കാണ് ‘ഭ്രമം’. പൃഥ്വിരാജിന് പുറമെ മംമ്ത മോഹന്‍ദാസ്, ശങ്കര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഭ്രമം’. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരിയിലാണ് ആരംഭിച്ചത്.

ശ്രീറാം രാഘവനാണ് ‘അന്ധാധുനി’ന്റെ സംവിധായകൻ. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രത്തിൽ ആയുഷ്‌മാൻ ഖുറാന ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ലോകവ്യാപകമായി 460 കോടി രൂപയിലധികം കളക്ഷന്‍ നേടിയ ഈ ചിത്രത്തിൽ രാധിക ആപ്‌തെ, തബു എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.

അതേസമയം ആമസോണ്‍ പ്രൈമില്‍ ഇതിനോടകം പൃഥ്വിരാജിന്റെ രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്‌തത്‌. തനു ബാലകിന്റെ ‘കോള്‍ഡ് കേസ്’, മനു വാര്യറിന്റെ ‘കുരുതി’ എന്നിവയാണ് ഈ ചിത്രങ്ങൾ.

Most Read: പാദങ്ങളിലെ വിണ്ടുകീറൽ തടയാം; ഇതാ നാല് മാർഗങ്ങൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE