ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായി എത്തുന്ന ഹോളിവുഡ് ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ‘വീ ക്യാന്‍ ബീ ഹീറോസ്’ എന്ന ചിത്രം സൂപ്പര്‍ഹീറോ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെട്ടതാണ്. റോബര്‍ട്ട് റോഡ്രിഗസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ പ്രിയങ്കയോടൊപ്പം പെഡ്രോ പാസ്ക്കല്‍, ക്രിസ്ത്യൻ സ്ളേറ്റര്‍, ബോയ്ഡ് ഹോല്ബ്രൂക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അന്യഗ്രഹ ജീവികളില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ഭൂമിയിലെ സൂപ്പര്‍ഹീറോസിനെ തട്ടികൊണ്ട് പോകാനായി ഭൂമിയിലെത്തുന്ന അന്യഗ്രഹജീവികള്‍, തുടര്‍ന്ന് തങ്ങളുടെ മാതാപിതാക്കളെയും ഭൂമിയെയും രക്ഷിക്കുകയെന്ന ദൗത്യം ഏറ്റെടുക്കുന്ന അവരുടെ മക്കള്‍ ഇതാണ് ചിത്രത്തിന്റെ പ്രമേയം. 2005 ല്‍ പുറത്തെത്തിയ ‘ദി അഡ്വഞ്ചേഴ്സ് ഓഫ് ഷാര്‍ക് ബോയ് ആന്‍ഡ് ലാവാഗിരി’യുടെ സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആണ് വീ ക്യാന്‍ ബീ ഹീറോസ് എന്ന ചിത്രം. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read also : പുതിയ ത്രില്ലറുമായി ‘അഞ്ചാം പാതിര’ ടീം വീണ്ടും ഒന്നിക്കുന്നു