കോട്ടയം: മറാഠി നോവലിസ്‌റ്റ് വിഎസ് ഖണ്ഡേക്കറുടെ വിഖ്യാത നോവലായ ‘യയാതി’ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പി മാധവന്‍ പിള്ള അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിൽസയിൽ ആയിരുന്നു. പെരുന്ന എന്‍എസ്എസ് മെഡിക്കല്‍ മിഷനില്‍ വെച്ചായിരുന്നു അന്ത്യം.
പ്രതിഭാറായ് എഴുതിയ ‘യാജ്‌ഞാസേനി’, ‘ശിലാപത്‌മം’, മനോഹര്‍ ശ്യാമിന്റെ ‘ഗുരുഗുരുസ്വാഹ’, ആശാപൂര്‍ണാ ദേവിയുടെ നോവലുകള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ വിവര്‍ത്തനത്തിലൂടെയാണ് മലയാളി വായനക്കാർക്ക് പരിചിതമായത്.
ഭാരതീയ ക്ളാസിക്കുകളുമായി മലയാളികള്‍ക്ക് ഹൃദയബന്ധം സ്‌ഥാപിക്കാന്‍ കഴിഞ്ഞത് പി മാധവന്‍ പിള്ളയുടെ വിവര്‍ത്തനത്തിലൂടെ ആയിരുന്നു. മികച്ച വിവര്‍ത്തകനുള്ള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഭാരത് ഭവന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിന്ദി അധ്യാപകരും എഴുത്തുകാരുമായിരുന്ന ഡോ. എംഇ വിശ്വനാഥ അയ്യര്‍, ഡോ. ഗോവിന്ദ ഷേണായ് എന്നിവരുടെ ശിഷ്യനുമായിരുന്നു ഇദ്ദേഹം.
Most Read: സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ