പിരിച്ചുവിട്ടതിൽ പ്രതിഷേധം; വിഷുദിനത്തിൽ മണ്ണ് തിന്ന് ശുചീകരണ തൊഴിലാളികൾ; സങ്കടക്കാഴ്‌ച

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: മെഡിക്കൽ കോളേജിൽ നിന്ന് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികൾ വിഷുദിനത്തിൽ മണ്ണ് തിന്ന് പ്രതിഷേധിച്ചു. സമരം 163ആം ദിവസത്തിലേക്ക് കടന്നപ്പോഴാണ് തൊഴിലാളികളുടെ വേറിട്ട സമര രീതി.

സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് സ്‌ത്രീകൾ അടക്കമുള്ള തൊഴിലാളികൾ കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ മണ്ണ് തിന്ന് പ്രതിഷേധിച്ചത്. പിരിച്ചുവിട്ട 39 തൊഴിലാളികളാണ് സമരം ചെയ്യുന്നത്. ദിവസ വേതന അടിസ്‌ഥാനത്തിൽ തൊഴിലാളികൾക്ക് ജോലി നൽകണമെന്ന് സമരസഹായ സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു. സമരം കൂടുതൽ ശക്‌തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

കോവിഡ് ഡ്യൂട്ടി എടുത്ത ശേഷം നിരീക്ഷണത്തിൽ കഴിയവേയാണ് ചില തൊഴിലാളികളെ പിരിച്ചുവിട്ടത്. കുടുംബത്തിന്റെ ആശ്രയം തങ്ങളാണെന്നും അധികൃതർ കണ്ണ് തുറക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.

Also Read: എറണാകുളത്ത് കോവിഡ് വ്യാപനം അതിവേഗത്തിൽ; ആശങ്കയുയർത്തി ഐഎംഎ റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE