കോൺഗ്രസിന്റെ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധം; നടൻ ജോജുവിന്റെ കാർ അടിച്ചുതകർത്തു

By News Desk, Malabar News
joju george protest against congress
Ajwa Travels

കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടൻ ജോജു ജോർജിന്റെ പ്രതിഷേധം. തിങ്കളാഴ്‌ച രാവിലെ വൈറ്റിലയിൽ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിന് എതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാർ അടിച്ചുതകർത്തു.

കോൺഗ്രസിന്റെ ഉപരോധം കാരണം റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. ആശുപത്രിയിലേക്കും ഓഫിസ് ആവശ്യങ്ങൾക്കുമായി പോകുന്നവർ ഉൾപ്പടെ മണിക്കൂറുകളായി റോഡിൽ കുടുങ്ങിക്കിടക്കുകയാണ്.

ഇന്ന് രാവിലെയാണ് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങളുമായി എത്തി ഉപരോധസമരം ആരംഭിച്ചത്. വാഹനങ്ങൾ റോഡിൽ പലയിടങ്ങളിലായി നിർത്തിയിട്ട ശേഷം താക്കോൽ ഊരി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വൈറ്റില മുതൽ ഇടപ്പള്ളി വരെ ഗതാഗതം തടസപ്പെട്ടു. ഇതിനിടെയാണ് കുരുക്കിൽപെട്ട നടൻ ജോജു ജോർജ് പുറത്തിറങ്ങി പ്രതിഷേധിച്ചത്.

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു നടന്റെ പ്രതിഷേധം. വാഹനത്തിൽ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനാവുകയായിരുന്നു. ഇത് ചെറിയ രീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്‌ടപ്പെടുകയാണെന്നും താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും ജോജു മാദ്ധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിനിടെ കാശുണ്ടായത് കൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് സമീപത്ത് നിന്നൊരാൾ വിളിച്ച് പറഞ്ഞത് ജോജുവിനെ പ്രകോപിപ്പിച്ചു. താൻ പണിയെടുത്താണ് കാശ് ഉണ്ടാക്കുന്നതെന്നായിരുന്നു ജോജുവിന്റെ മറുപടി.

Also Read: വിദ്യാകിരണം പദ്ധതിയുടെ പേരിൽ സർക്കാർ സമാഹരിച്ചത് കോടികൾ; വൻ തട്ടിപ്പെന്ന് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE