കരുവന്നൂർ സഹകരണ ബാങ്കിനെതിരെ സമരം ചെയ്‌തയാളെ കാണാനില്ല; പരാതി

By News Desk, Malabar News
സുജേഷ് കണ്ണാട്ട്
Ajwa Travels

തൃശൂർ: സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ കരുവന്നൂര്‍ സഹകരണ ബാങ്കിനെതിരെ സമരം ചെയ്‌ത മുന്‍ സിപിഐഎം നേതാവിനെ കാണാനില്ലെന്ന് പരാതി. സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്. സുജേഷിന്റെ കുടുംബം ഇരിങ്ങാലക്കുട പോലീസിൽ പരാതി നല്‍കി.

ഇരിങ്ങാലക്കുട മാടായിക്കോണം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുജേഷ് കണ്ണാട്ട്. കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിക്കെതിരെ സമരം നടത്തിയതിന് ഇദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. കേസില്‍ പ്രതിയായ ബിജു കരീമിനെതിരെ സംസാരിച്ചതിനാണ് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് സുജേഷ് നേരത്തെ പറഞ്ഞിരുന്നു. സുജേഷിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സിപിഐഎം പ്രാദേശിക തലത്തില്‍ കൂട്ടരാജിയും നടന്നിരുന്നു. സുജേഷിന്റെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Also Read: തടവുകാരുടെ അനധികൃത ഫോൺ വിളി; അന്വേഷണം ക്രൈം ബ്രാഞ്ചിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE