ചോദ്യങ്ങൾ ഇംഗ്ളീഷിൽ കൂടി നൽകുന്ന കാര്യം പരിഗണയിൽ; പിഎസ്‌സി

By Team Member, Malabar News
PSC May Be Give English Questions Along With Malayalam, Kannada And Tamil
Ajwa Travels

തിരുവനന്തപുരം: ചോദ്യപ്പേപ്പറിൽ അതാത് ഭാഷയോടൊപ്പം ഇംഗ്ളീഷ് ഭാഷയിൽ കൂടി ചോദ്യം നൽകുന്ന കാര്യം സജീവ പരിഗണനയിൽ ഉണ്ടെന്ന് വ്യക്‌തമാക്കി പിഎസ്‌സി. മനുഷ്യാവകാശ കമ്മീഷനെയാണ് പിഎസ്‌സി ഇക്കാര്യം അറിയിച്ചത്. ചോദ്യപ്പേപ്പർ തമിഴിലേക്ക് തർജമ ചെയ്യുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇംഗ്ളീഷിൽ കൂടി ചോദ്യങ്ങൾ നൽകാൻ ആലോചിക്കുന്നത്.

തമിഴ് ഭാഷയിലുള്ള ചോദ്യപ്പേപ്പറുകളിൽ അക്ഷരപിശകുകളും, തർജമ പിശകുകളും സംഭവിക്കുന്നുണ്ടെന്നും, ഇത് ജോലിക്കുള്ള അവസരം നഷ്‌ടമാക്കുന്നുണ്ടെന്നും വണ്ടിപ്പെരിയാർ സ്വദേശികളായ ഉദ്യോഗാർഥികൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് ഈ പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ പിഎസ്‌സി സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്‌തു.

ചോദ്യപ്പേപ്പറുകളിൽ തർജമ പിശകുകൾ ഉണ്ടാകുന്നുണ്ടെന്ന് സമ്മതിച്ച പിഎസ്‌സി അതിന് പരിഹാരമായി ഇംഗ്ളീഷിൽ കൂടി ചോദ്യങ്ങൾ നൽകാൻ തീരുമാനിക്കുകയായിരുന്നു. മലയാളം, തമിഴ്, കന്നട ഭാഷകളിൽ നടത്തുന്ന പരീക്ഷകൾക്കാണ് ഇംഗ്ളീഷ് ചോദ്യങ്ങൾ കൂടി നൽകാൻ ആലോചിക്കുന്നത്.

Read also: വിഷു; ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE