പിടി7 ഒടുവിൽ പിടിയിൽ; മയക്കുവെടി വെച്ചു

By Trainee Reporter, Malabar News
'Operation Belur Magna' Day 3; Hartal in Wayanad- Schools off
Rep. Image
Ajwa Travels

പാലക്കാട്: ധോണിയിലും പരിസരത്തും ജനവാസ മേഖലകളിലും ദിവസങ്ങളായി ഭീതി പരത്തുന്ന പിടി7നെ ഒടുവിൽ മയക്കുവെടി വെച്ചു. ഡോ. അരുൺ സക്കറിയ, ബയോളജിസ്‌റ്റുകളായ ജിഷ്‌ണു, വിഷ്‌ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വെച്ചത്. ഇന്ന് രാവിലെ 7.10ന് ആണ് പിടി7നെ മയക്കുവെടി വെച്ചത്.

മുണ്ടൂരിലെ അനുയോജ്യമായ സ്‌ഥലത്ത്‌ പിടി7നെ കണ്ടെത്തിയ വിവരം ആദ്യസംഘം അറിയിച്ചതിന്റെ പശ്‌ചാത്തലത്തിൽ ഉൾവനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വെച്ചത്. മയക്കുവെടി വെച്ചതിന് പിന്നാലെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഇപ്പോൾ കാട്ടിൽ പ്രവേശിച്ചിട്ടുണ്ട്. ദൗത്യത്തിന്റെ ഒന്നാംഘട്ടം വിജയമാണെന്നും ഇനി ആനയെ കൂട്ടിലാക്കാനുള്ള ശ്രമം തുടങ്ങിയതായും വനംവകുപ്പ് സ്‌ഥിരീകരിച്ചു.

മൂന്ന് കുങ്കിയാനകളെയാണ് പിടി7നെ മെരുക്കാൻ കാട്ടിലേക്ക് അയച്ചിരുന്നു. മയക്കു വെടിവെച്ച ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും ധോണിയിലെ ക്യാമ്പിൽ നിന്നും വനത്തിലേക്ക് എത്തിച്ചു. മാസങ്ങളായി ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

Most Read: ലൈംഗികാതിക്രമം തടയൽ; സ്‌കൂൾ തലം മുതൽ നടപടി വേണമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE