ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. ഇക്കാര്യം ആവശ്യപ്പെട്ട് ചന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. പഞ്ചാബിലും ഡെൽഹിയിലുമായി ആയിരക്കണക്കിന് കര്‍ഷകര്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് മോദിയുമായുള്ള ചന്നിയുടെ കൂടിക്കാഴ്‌ച.
“കൃഷിയാണ് നമ്മുടെ പ്രധാന വരുമാന സ്രോതസ്. കര്‍ഷകര്‍ നിരന്തര സമരത്തിലാണെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി ഒരു പരിഹാരം വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്”- ചന്നി പറഞ്ഞു. പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി തീരാത്ത സാഹചര്യത്തിൽ ചന്നി വെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കാണുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഡെൽഹിയിൽ പ്രതിഷേധിക്കുന്ന കര്‍ഷകരെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഡെൽഹിയിലെ ഹൈവേകള്‍ തടഞ്ഞ് കര്‍ഷകര്‍ നഗരത്തെ ശ്വാസം മുട്ടിച്ചെന്നാണ് കോടതിയുടെ വിമര്‍ശനം. ജന്തര്‍ മന്ദറില്‍ ‘സത്യാഗ്രഹം’ നടത്താന്‍ കര്‍ഷകരുടെ സംഘടനയായ കിസാന്‍ മഹാപഞ്ചായത്ത് സുപ്രീം കോടതിയില്‍ നിന്ന് അനുമതി തേടിയിരുന്നു. തുടർന്നാണ് കോടതിയുടെ വിമർശനം.
Read also: വിമർശകർ പോലും തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തിട്ടില്ല; അമരീന്ദർ