ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്‍ജിന്തർ സിംഗ് രൺധാവ ചുമതലയേൽക്കും. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ ജയിൽ വകുപ്പ് മന്ത്രിയായിരുന്നു. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാർ ആയേക്കുമെന്നാണ് സൂചന. സുനിൽ ജാഖർ, പ്രതാപ് സിംഗ് ബജ്‍വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ സുഖ്‍ജിന്തർ സിംഗിന് മുൻഗണന ലഭിക്കുകയായിരുന്നു.
ഇന്നലെയാണ് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് അമരീന്ദർ സിംഗ് രാജിവെച്ചത്. പിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് നവ്‌ജ്യോത് സിംഗ് സിദ്ദു എത്തിയതുമുതൽ അമരീന്ദർ സിംഗ് കൂടുതൽ പ്രതിസന്ധിയിൽ ആയിരുന്നു. അമരീന്ദർ സിംഗിനെ പുറത്താക്കണമെന്ന ആവശ്യവുമായി 40 എംഎൽഎമാർ കഴിഞ്ഞ ദിവസം ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ഹൈക്കമാൻഡും കൈവിട്ടതിനെ തുടർന്നാണ് രാജി വെക്കാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്.
Read also: പഞ്ചാബ് കോൺഗ്രസിലെ കലഹം; ഗെഹ്‌ലോട്ടിന്റെ അനുയായി ലോകേഷ് ശര്‍മ രാജിവെച്ചു