മടങ്ങി വരുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ ക്വാറന്റൈന്‍ 7 ദിവസം

By Team Member, Malabar News
Malabarnews_quarantine
Representational image
Ajwa Travels

തിരുവനന്തപുരം : പ്രവാസികളുടെ ക്വാറന്റൈന്‍ കാലാവധി കുറച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇനി മുതല്‍ കേരളത്തില്‍ എത്തുന്ന പ്രവാസികള്‍ക്ക് 7 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. നേരത്തെ 14 ദിവസമായിരുന്നു ക്വാറന്റൈന്‍ കാലാവധി. 7 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം കോവിഡ് പരിശോധന നടത്തണം. പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ പുറത്തിറങ്ങുന്നതിന് പ്രശ്‌നമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രവാസികള്‍ യാത്രക്ക് മുന്‍പ് കോവിഡ് പരിശോധന നടത്തണം. നെഗറ്റീവ് ആകുന്നവര്‍ക്ക് ഇനി മുതല്‍ നാട്ടില്‍ 7 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. 7 ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് പരിശോധന നടത്താത്തവരും പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരും 14 ദിവസം ക്വാറന്റൈനില്‍ തുടരേണ്ടി വരും.

നാട്ടില്‍ എത്തുന്ന പ്രവാസികള്‍ നേരത്തെ 7 ദിവസം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ക്വാറന്റൈനില്‍ കഴിയണമായിരുന്നു. അതിന് ശേഷം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള 7 ദിവസങ്ങളില്‍ വീടുകളില്‍ ക്വാറന്റൈനില്‍ തുടരണമായിരുന്നു.

Read also : ഡോക്‌ടറേറ്റ് വ്യാജമെന്ന് ആരോപണം; വിജയ് പി. നായര്‍ക്കെതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE