കുത്തബ് മിനാറിൽ ഉടൻ ഖനനം നടത്തില്ല; സാംസ്‌കാരിക മന്ത്രാലയം

By Syndicated , Malabar News
qutub-minar_

ന്യൂഡെൽഹി: കുത്തബ് മിനാറിൽ ഖനനം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രാലയം. നേരത്തെ ദേശീയ മാദ്ധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ടുകൾ മന്ത്രാലയം തള്ളി. അധികൃതർ കുത്തബ് മിനാർ സന്ദർശിച്ചെങ്കിലും ഖനനത്തിനു നിർദ്ദേശം നൽകിയിട്ടില്ല എന്ന് സാംസ്‌കാരിക മന്ത്രാലയം വ്യക്‌തമാക്കിയെന്ന് ദി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട് ചെയ്യുന്നു.

കുത്തബ് മിനാറിനോട് ചേര്‍ന്ന് സ്‌ഥിതി ചെയ്യുന്ന ഖുവ്വത്തുല്‍ ഇസ്‍ലാം മസ്‍ജിദിന്റെ മൂന്ന് തൂണുകളിലൊന്നില്‍ 1200 വര്‍ഷം പഴക്കമുള്ള നരസിംഹ ഭഗവാന്റെ വിഗ്രഹം കണ്ടെത്തി എന്നായിരുന്നു ഹിന്ദുത്വ വാദികൾ പറഞ്ഞിരുന്നത്. സ്‌മാരകം നിർമിച്ചത് വിക്രമാദിത്യനാണ് എന്നും അവകാശവാദങ്ങൾ ഉയർന്നിരുന്നു.

പിന്നാലെ കുത്തബ് മിനാറിൽ കണ്ടെത്തിയ വിഗ്രഹങ്ങൾ പരിശോധിക്കണമെന്നും ഖനനം നടത്തി ഉടൻ റിപ്പോർട് സമർപ്പിക്കണമെന്നും സാംസ്‌കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. തുടർന്നാണ് വാർത്ത തള്ളി മന്ത്രാലയം രംഗത്ത് വന്നത്.

Read also: പഞ്ചാബിൽ കുഴൽ കിണറിൽ വീണ 6 വയസുകാരൻ മരണപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE