മഴ മുന്നറിയിപ്പ്; എറണാകുളത്ത് ക്വാറികളുടെ പ്രവർത്തനം 24 വരെ നിർത്താൻ ഉത്തരവ്

By Staff Reporter, Malabar News
Quarries_in-kerala
Representational Image

കൊച്ചി: കനത്ത മഴ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാവിധ ക്വാറി പ്രവർത്തനങ്ങളും നിർത്തി വയ്‌ക്കണമെന്ന് ഉത്തരവിട്ട് എറണാകുളം കളക്‌ടർ ജാഫർ മാലിക്. 24ആം തീയതി വരെയാണ് നിരോധനം ഏർപ്പെടുത്തിയത്.

മേൽ ഉത്തരവ് നടപ്പിലാക്കുന്നതിന് ജിയോളജിസ്‌റ്റ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എറണാകുളം, ബന്ധപ്പെട്ട തഹസിൽദാർമാർ, സബ് ഇൻസ്‌പെക്‌ടർ ഓഫ് പോലീസ് എന്നിവരെ ചുമതലപ്പെടുത്തിയതായും കളക്‌ടർ അറിയിച്ചു.

ഇടുക്കി ഡാമിന്റെയും ഇടമലയാർ ഡാമിന്റെയും ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലകളിലും മറ്റും വെള്ളക്കെട്ട് ഭീഷണിയുണ്ട്.

ഒക്‌ടോബർ 20 മുതൽ 22 വരെ ഓറഞ്ച് അലർട്ടിന് സാധ്യതയുണ്ട്. ഇതിനാലാണ് ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിച്ചതെന്നും കളക്‌ടർ ഉത്തരവിൽ പറഞ്ഞു. വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിരുന്നു.

Read Also: മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർക്ക് അതീവ ജാഗ്രത നിർദ്ദേശവുമായി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE