ജയ്‌പൂർ: രാജസ്‌ഥാനില്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കും. ചാന്‍സലര്‍മാരെ മുഖ്യമന്ത്രി നേരിട്ട് നിയമിക്കും. ഗവര്‍ണര്‍മാര്‍ക്ക് സര്‍വകലാശാല വിസിറ്റര്‍ പദവി നൽകാനാണ് തീരുമാനം. തമിഴ്‌നാടിനും ബംഗാളിനും പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന രാജസ്‌ഥാനിലും ഗവർണറുടെ അധികാരത്തിന് കടിഞ്ഞാൺ ഇടാനാണ് തീരുമാനം. വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം ഇനി മുഖ്യമന്ത്രിക്കായിരിക്കും.
രാജസ്‌ഥാൻ ഗവർണർ കൽരാജ് മിശ്രയും സർക്കാരും തമ്മിലുള്ള പോരിനിടെയാണ് ഇത്തരമൊരു നീക്കം. നേരത്തെ സർവകലാശാലകളുമായി ബന്ധപ്പെട്ടുള്ള സർക്കാർ തീരുമാനങ്ങൾ അംഗീകരിക്കാതെ തള്ളിക്കളയുകയാണ് ഗവർണർ ചെയ്‌തത്. ഏറ്റവുമൊടുവിൽ ഹരിദേവ് ജോഷി ജേണലിസം യൂണിവേഴ്‌സിറ്റിയിലെ ബോർഡ് ഓഫ് സ്‌റ്റഡീസ് ഗവർണർ ഇടപെട്ട് മാറ്റിയിരുന്നു.
ഗവർണർക്ക് എതിരെ പരാതി ഉയർന്നതിനു പിന്നാലെയാണ് പുതിയ ബിൽ കൊണ്ടുവരുന്നത്. ഗവര്‍ണര്‍ക്ക് സര്‍വകലാശാല വിസിറ്റര്‍ പദവി നൽകാനാണ് തീരുമാനം. നേരത്തേ ബംഗാളിൽ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കാൻ മമതാ ബാനര്‍ജി സർക്കാർ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരില്‍നിന്ന് ഇത്തരമൊരു നീക്കം ആദ്യമായാണ്.
Read Also: പ്രവാചക നിന്ദ; മാപ്പ് പറഞ്ഞ് ബിജെപി നേതാവ് നൂപുർ ശർമ