‘ദര്‍ബാറി’ന് ശേഷം രജനികാന്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം ‘അണ്ണാത്തെ’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ചിത്രത്തിന്റെ നിർമാതാക്കളായ സണ്‍പിക്‌ചേഴ്‌സാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റര്‍ പുറത്തുവിട്ടത്. സിരുതൈ ശിവമാണ് ചിത്രത്തിന്റെ സംവിധായകൻ.
രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.
#AnnaattheFirstLook @rajinikanth @directorsiva #Nayanthara @KeerthyOfficial @immancomposer @khushsundar #Meena @sooriofficial @AntonyLRuben @dhilipaction @vetrivisuals#AnnaattheDeepavali pic.twitter.com/pkXGE022di
— Sun Pictures (@sunpictures) September 10, 2021
നേരത്തെ ചിത്രത്തിന്റെ ആദ്യ കോപ്പി കണ്ടുള്ള രജനികാന്തിന്റെ പ്രതികരണം പുറത്തുവന്നിരുന്നു. ‘അണ്ണാത്തെ’ പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കാന്‍ കഴിവുള്ള ചിത്രമാണെന്നാണ് രജനികാന്ത് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ എത്തിയിരിക്കുന്നത്.
നവംബര്‍ 4ന് ദീപാവലി സ്‌പെഷ്യല്‍ ആയാണ് ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുക. അതേസമയം ചിത്രത്തിന്റെ മോഷന്‍ പോസ്‌റ്റര്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
പടയപ്പാ, അരുണാചലം പോലെ ഒരു മാസ് ചിത്രമായിരിക്കും ‘അണ്ണാത്തെ’ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ ഗ്രാമത്തലവന്റെ വേഷത്തിലാണ് രജനി എത്തുക. ഖുഷ്ബു, മീന, കീര്‍ത്തി സുരേഷ്, സൂരി എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Most Read: യുഎസ് ഓപ്പൺ കലാശപ്പോരിൽ കൗമാരക്കാർ ഏറ്റുമുട്ടും; ചരിത്രം തിരുത്തി എമ്മ