ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണം; മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച് എം.പി.

By Staff Reporter, Malabar News
Rajmohan Unnithan MP
Ajwa Travels

കാഞ്ഞങ്ങാട്: മരണം വരെ നിരാഹാര സമരം നടത്തുമെന്ന ആഹ്വാനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. തെക്കില്‍ ഗ്രാമത്തില്‍ നിര്‍മിച്ച ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണം എന്നാവശ്യപ്പെട്ടാണ് എം.പി. മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ സമരം തുടങ്ങുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. വ്യക്‌തമാക്കി.

541 കിടക്കകള്‍ ഒരുക്കി ടാറ്റാ ആശുപത്രി പ്രവര്‍ത്തന സജ്ജമാകാന്‍ അധികം താമസമില്ലെന്നായിരുന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നതെന്ന് എം പി പറഞ്ഞു. ഈ ആശുപത്രിയിലേക്ക് നിയമനം നടത്തുന്നതിനുള്ള തസ്‌തികയായി എങ്കിലും നിയമനം നടന്നില്ലെന്നും കാസര്‍കോടിന്റെ ആരോഗ്യ മേഖലയിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ പതിയാന്‍ വേണ്ടി തന്റെ ജീവന്‍ ബലിദാനം ചെയ്യാനും ഒരുക്കമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അറിയിച്ചു

കളക്റ്ററുടെ ഫണ്ടില്‍ ദുരന്ത നിവാരണത്തുകയായി 10 കോടി രൂപയാണുള്ളത്. ഇതില്‍ രണ്ടരക്കോടിയാണ് ടാറ്റാ ആശുപത്രിയില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ നീക്കിവച്ചതെന്നും എന്നാല്‍ ഇതിനുള്ള അനുമതി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഉണ്ണത്താന്‍ ആരോപിച്ചു.

കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലും സംസ്‌ഥാന സര്‍ക്കാര്‍ കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് എംപി പറഞ്ഞു. ജില്ലയില്‍ ഇതുവരെയായി 168 കോവിഡ് ബാധിതരാണ് മരണപ്പെട്ടത്. കൂടാതെ പതിനേഴായിരത്തിലധികം പേര്‍ക്ക് ജില്ലയില്‍ വൈറസ് ബാധിച്ചു. ഈ സാഹചര്യത്തിലും സര്‍ക്കാര്‍ ജനങ്ങളോടുള്ള വഞ്ചന തുടരുകയാണെന്നും എം.പി പറഞ്ഞു. നിരാഹാര സമരം കേരളപ്പിറവി ദിനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാവിലെ 10 മണിക്ക് ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്യും.

Malabar News: സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്ക് നാളെ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE