‘സ്വന്തം സ്‌ഥലത്ത് എന്ത് നടക്കുന്നുവെന്ന് അറിയില്ല’; പ്രവർത്തകരെ വിമർശിച്ച് ചെന്നിത്തല

By News Desk, Malabar News
Ramesh chennithala
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: താഴേത്തട്ടിലെ കോൺഗ്രസിന്റെ പ്രവർത്തനം മോശമാണെന്ന് അഭിപ്രായപ്പെട്ട് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തനം താഴേത്തട്ടിൽ സജീവമായില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം സ്‌ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ല. പാർട്ടി പ്രവർത്തകരെ വിമർശിച്ച് ചെന്നിത്തല പറഞ്ഞു. ഭാരവാഹിയോഗത്തിൽ ആയിരുന്നു ചെന്നിത്തലയുടെ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ ഹൈക്കമാൻഡ് രൂപീകരിച്ച പ്രത്യേക സമിതിയുടെ ആദ്യത്തെ യോഗം തിരുവനന്തപുരത്ത് ചേർന്നിരുന്നു.

തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഹൈക്കമാൻഡ് പ്രതിനിധികളായ അശോക് ഗെഹ്‌ലോട്ട്, ജി പരമേശ്വര എന്നിവരും പങ്കെടുത്തു. വിജയ സാധ്യതയാണ് സ്‌ഥാനാർഥി നിർണ്ണയത്തിൽ പ്രധാന മാനദണ്ഡമാക്കേണ്ടതെന്ന് ഹൈക്കമാൻഡ് പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിൽ വിട്ടുവീഴ്‌ച പാടില്ലെന്നും അവർ നിർദേശിച്ചു.

തിരഞ്ഞെടുപ്പ് പത്രിക രൂപീകരണവും പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയും യോഗം ചർച്ച ചെയ്‌തു. പ്രകടന പത്രിക രൂപീകരണത്തിനായി കോൺ​ഗ്രസ് എംപി ശശി തരൂർ പൊതുജനങ്ങളിൽ നിന്നും നേരിട്ട് വിവരങ്ങൾ ശേഖരിക്കും. ഇതിനായി അദ്ദേഹം നാല് ജില്ലകളിൽ സന്ദർശനം നടത്തും.

National News: ‘പ്രധാനമന്ത്രിക്ക് തമിഴ്‌നാട്ടിലെ ജനങ്ങളോടും സംസ്‌കാരത്തോടും ബഹുമാനമില്ല’; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE