ബോളിവുഡ് താരം രൺബീർ കപൂറിന് കോവിഡ്

By Staff Reporter, Malabar News
Ranbir-Kapoor
രൺബീർ കപൂർ
Ajwa Travels

മുംബൈ: ബോളിവുഡ് താരം രൺബീർ കപൂറിന് കോവിഡ് സ്‌ഥിരീകരിച്ചു. നേരത്തേ തന്നെ താരത്തിന് കോവിഡ‍് ബാധിച്ചതായി വാർത്തകൾ പുറത്തു വന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്‌ഥിരീകരണം വന്നത്. രൺബീറിന്റെ മാതാവ് നീതു കപൂറാണ് താരത്തിന് കോവിഡ് ബാധിച്ചതായി സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

താരം വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണെന്നും രോഗം ഭേദമായി വരുന്നതായും നീതു കപൂർ വ്യക്‌തമാക്കി.

 

View this post on Instagram

 

A post shared by neetu Kapoor. Fightingfyt (@neetu54)

നേരത്തെ നീതു കപൂറിനും കോവിഡ‍് സ്‌ഥിരീകരിച്ചിരുന്നു. ‘ജഗ് ജഗ് ജിയോ’ എന്ന ചിത്രത്തിന്റെ ലോക്കേഷനിൽ വെച്ചായിരുന്നു നീതുവിന് കോവിഡ് ബാധിച്ചത്. ഇതേ ചിത്രത്തിൽ അഭിനയിച്ച വരുൺ ധവാനും കോവിഡ് ബാധിച്ചിരുന്നു. അതേസമയം നീതുവിന് കോവിഡ് നെഗറ്റീവായതിന് പിന്നാലെയാണ് ഇപ്പോൾ റൺബീറിന് രോഗബാധ സ്‌ഥിരീകരിച്ചത്.

അയാൻ മുഖർജി സംവിധാനം ചെയ്യുന്ന രൺബീർ ചിത്രം ‘ബ്രഹ്‌മാസ്‍ത്ര’ റീലീസിനൊരുങ്ങുകയാണ്. ഇതുവരെ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക.

വാണി കപൂർ നായികയായി എത്തുന്ന ‘ശംഷേറ’, സന്ദീപ് റെഡ്ഡിയുടെ ‘ആനിമൽ’ എന്നീ ചിത്രങ്ങളിലും രൺബീർ അഭിനയിക്കുന്നുണ്ട്. കൂടാതെ എൽയുവി രഞ്‌ജന്റെ പേരിടാത്ത ചിത്രത്തിലും രൺബീർ കപൂർ തന്നെയാണ് നായകൻ.

Read Also: ആർത്തവത്തിന്റെ പേരിൽ സ്‌ത്രീകളെ മാറ്റി നിർത്തരുത്; ഗുജറാത്ത് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE