ആലപ്പുഴ: ബിജെപി നേതാവും അഭിഭാഷകനുമായ രഞ്‌ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ ഇന്ന് തീരുമാനം. പ്രതികൾക്ക് എന്ത് ശിക്ഷ വിധിക്കണമെന്ന കാര്യത്തിൽ പ്രതിഭാഗത്തിന്റെ വാദം ഇന്ന് നടക്കും. ഇതിന് ശേഷം ശിക്ഷ എന്ന് വിധിക്കുമെന്ന് കോടതി പ്രഖ്യാപിക്കും. ശിക്ഷ സംബന്ധിച്ചുള്ള പ്രോസിക്യൂഷന്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
പ്രതികൾക്ക് പരമാവധി ശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുക. കേസിലെ ആദ്യഘട്ട വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരെന്ന് കോടതിനേരത്തെ കണ്ടെത്തിയിരുന്നു. 15 പ്രതികളും എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. 12 പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. മൂന്ന് പേർ ആസൂത്രകരാണ്.
2021 ഡിസംബർ 19നാണ് രഞ്‌ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി പ്രതികൾ വെട്ടിക്കൊന്നത്. ഡിവൈഎസ്‌പി എൻആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് ഭാഗത്ത് നിന്ന് 156 സാക്ഷികൾ, ആയിരത്തോളം രേഖകൾ, നൂറിൽപ്പരം തൊണ്ടി മുതലുകൾ എന്നിവ തെളിവിനായി ഹാജരാക്കി.
Most Read| രാമക്ഷേത്രം പ്രാണപ്രതിഷ്‌ഠാ ചടങ്ങ് ഇന്ന്; രാമമന്ത്രത്താൽ പുണ്യമായി അയോധ്യ