മലപ്പുറം : സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പ്ളസ് 2 വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജില്ലയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 3 പ്രതികളും കാസർഗോഡ് സ്വദേശികളാണ്. കാസർഗോഡ് കാഞ്ഞങ്ങാട് ആവിയിൽ മണവാട്ടി വീട്ടിൽ മുഹമ്മദ് നിയാസ്(22), കാഞ്ഞങ്ങാട് രാവണേശ്വരം മുനിയംകോട് മുഹമ്മദ് ഷാഹിദ്(20), ചിത്താരി കൂളിക്കാട് അബൂത്വാഹിർ(19) എന്നിവരാണ് പോലീസ് പിടിയിലായത്.
നന്നമ്പ്ര സ്വദേശിയായ പെൺകുട്ടിയെയാണ് പ്രതികൾ ലൈംഗികമായി ചൂഷണം ചെയ്തത്. പ്രതികളിൽ ഒരാളായ മുഹമ്മദ് നിയാസുമായി പെൺകുട്ടിക്ക് സമൂഹ മാദ്ധ്യമത്തിലൂടെ പരിചയം ഉണ്ടായിരുന്നു. ഇത് മുതലെടുത്ത് പ്രതികൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികൾ പെൺകുട്ടിയുമായി കാറിൽ വരുന്ന സമയത്താണ് മമ്പുറത്ത് വച്ച് പോലീസ് പിടിയിലായത്.
ട്രാഫിക് നിയമം തെറ്റിച്ച കാർ യാത്രികരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്ഐ പിഎം രതീഷ്, എഎസ്ഐ രജ്ഞിത്ത്, സിപിഒ ഉഷ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Read also : സംസ്ഥാനത്ത് പിഎസ്സി പരീക്ഷകൾ നാളെ മുതൽ; കോവിഡ് ബാധിതർക്കും അവസരം