‘ബിജെപി പ്രവര്‍ത്തകരുടെ കൊല, അടിക്ക് തിരിച്ചടി’; വിവാദ പ്രസ്‌താവനയുമായി രാകേഷ് ടിക്കായത്ത്

By Web Desk, Malabar News
will not back down; Rakesh Tikait
Ajwa Travels

ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയതിന് പിന്നാലെ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടിയാണെന്നും അതില്‍ തെറ്റില്ലെന്നുമുള്ള വിവാദ പ്രസ്‌താവനയുമായി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും ടിക്കായത്ത് പറഞ്ഞു.

‘ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ക്ക് മുകളിലൂടെ കാര്‍ കയറ്റിയതിനേ തുടര്‍ന്ന് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടി മാത്രമാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ ഞാന്‍ കുറ്റക്കാരായി കണക്കാക്കുന്നില്ല.’- മറ്റ് കര്‍ഷക സംഘടനാ നേതാക്കള്‍ക്കൊപ്പം ഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാകേഷ് ടിക്കായത്ത് പറഞ്ഞു.

ലഖിംപൂര്‍ സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് ടിക്കായത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ‘കഠിനഹൃദയര്‍’ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ടിക്കായത്തിന്റെ പരാമര്‍ശം. മനുഷ്യരെ ചതച്ചു കൊല്ലുന്നവര്‍ മനുഷ്യരാകാന്‍ വഴിയില്ല അവര്‍ കഠിന ഹൃദയരാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഒക്‌ടോബർ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപൂര്‍ സംഘര്‍ഷം നടന്നത്. മന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ മന്ത്രിയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഇതില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മറ്റു നാലുപേരും മരിച്ചു.

Entertainment News: ‘ഭക്ഷകരു’; ജല്ലിക്കട്ട് കന്നഡ റീമേക്ക് ട്രെയ്‌ലര്‍ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE