രാജ്യത്തിന് വേണ്ടി താൻ മരിക്കാനും തയ്യാറെന്ന് അരവിന്ദ് കെജ്‌രിവാൾ

By Team Member, Malabar News
Ready To Die For My Country Said Arvind Kejriwal
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തിന് വേണ്ടി താൻ മരിക്കാനും തയ്യാറാണെന്ന് വ്യക്‌തമാക്കി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കെജ്‌രിവാൾ അല്ല പ്രധാനം, മറിച്ച് ഈ രാജ്യം ആണെന്നും, അതിനാൽ ഈ രാജ്യത്തിന് വേണ്ടി താൻ മരിക്കാൻ ഒരുക്കണമെന്നുമാണ് അദ്ദേഹം വ്യക്‌തമാക്കിയത്‌. തന്റെ വസതിക്ക് നേരെ യുവമോർച്ച പ്രവർത്തകർ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഇത്തരത്തില്‍ തെരുവ്‌ തെമ്മാടിത്തം കാണിക്കുന്നത് യുവാക്കള്‍ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള തെമ്മാടിത്തരങ്ങള്‍ കൊണ്ട് രാജ്യത്തിന് പുരോഗതിയുണ്ടാകില്ലെന്നും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച ഇന്ത്യക്കായി ഏവരും സമാധാനത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ദി കശ്‌മീരി ഫയല്‍സ്’ എന്ന സിനിമയെക്കുറിച്ച് കെജ്‌രിവാൾ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് യുവമോർച്ച പ്രവർത്തകർ അദ്ദേഹത്തിന്റെ വസതിക്ക് നേരെ ആക്രമണം നടത്തിയത്. പോലീസിന്റെ ബാരിക്കേഡ് തകർത്തെത്തിയ സംഘം വസതിക്കെതിരെ നേരെ കാവി പെയിന്റ് ഒഴിക്കുകയും, ഗേറ്റ് അടിച്ചു തകർക്കാൻ ശ്രമിക്കുകയും ചെയ്‌തു. ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. പ്രതിഷേധം പാതിവഴിയില്‍ തടഞ്ഞെങ്കിലും ഇതു മറികടന്നെത്തിയവരാണ് അക്രമം നടത്തിയതെന്ന് പോലീസ് വ്യക്‌തമാക്കി.

Read also: ഗവർണർ നിയമനത്തിൽ ഭേദഗതി നിർദ്ദേശിച്ച് സിപിഐഎം; സഭയിൽ സ്വകാര്യബിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE