ഗവർണർ നിയമനത്തിൽ ഭേദഗതി നിർദ്ദേശിച്ച് സിപിഐഎം; സഭയിൽ സ്വകാര്യബിൽ

By News Desk, Malabar News
niyamasabha-from-tomorrow
Representational image
Ajwa Travels

തിരുവനന്തപുരം: ഗവര്‍ണര്‍ നിയമനത്തില്‍ ഭേദഗതി നിർദ്ദേശിച്ച് സ്വകാര്യ ബില്ലുമായി സിപിഐഎം. ഗവര്‍ണറെ രാഷ്‌ട്രപതി ശുപാര്‍ശ ചെയ്യുന്ന രീതി മാറണമെന്നാണ് നിർദ്ദേശം. എംഎല്‍എമാരും തദ്ദേശ ഭരണ സ്‌ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണറെ തിരഞ്ഞെടുക്കണം. ഡോ.വി ശിവദാസന്‍ എംപിക്കാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത്. ഭരണഘടനയുടെ 153, 155, 156 അനുഛേദങ്ങള്‍ ഭേദഗതി ചെയ്യണമെന്നാണ് സ്വകാര്യബില്ലിലെ ആവശ്യം.

2007ലെ പൂഞ്ചി കമ്മിഷന്‍ റിപ്പോർട് അനുസരിച്ച് നിയമിക്കപ്പെടുന്ന ഗവര്‍ണര്‍ ആ സ്‌ഥാനത്ത് തുടരുന്നത് തന്നെ രാഷ്‌ട്രപതിയുടെ ഇഷ്‌ടമനുസരിച്ച് മാത്രമാണ്. അതേസമയം, ഗവര്‍ണറുടെ നിയമനം സര്‍ക്കാരുമായി ആലോചിച്ചേ തീരുമാനിക്കാവൂ എന്നും ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നുമാണ് സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യം.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്‌ഥാന സര്‍ക്കാരും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ക്കിടെ ഗവര്‍ണറുടെ അധികാര പരിധിയില്‍ സര്‍ക്കാര്‍ കൈകടക്കാന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു. ഗവര്‍ണറുടെ നിയമനത്തെ എതിര്‍ത്ത് സിപിഐഎമ്മും രംഗത്തെത്തിയിരുന്നു.

Most Read: ജെസ്‌നയുടെ തിരോധാനം; നാല് വർഷങ്ങൾക്ക് ശേഷം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സിബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE