കോവിഡ് വാക്‌സിനേഷൻ; രണ്ടാം ഡോസിന് ഹജ്‌ജ് അപേക്ഷകർ രജിസ്‌റ്റർ ചെയ്യണം

By Team Member, Malabar News
Ajwa Travels

മലപ്പുറം : ഹജ്‌ജ് തീർഥാടനത്തിനായി അപേക്ഷ സമർപ്പിച്ച് ഒന്നാം ഡോസ് വാക്‌സിൻ എടുത്ത ശേഷം 28 ദിവസം പൂർത്തിയായവർ രണ്ടാം ഡോസ് വാക്‌സിൻ എടുക്കുന്നതിനായി സംസ്‌ഥാന ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യണം. ഹജ്‌ജ് അസിസ്‌റ്റന്റ് സെക്രട്ടറിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റിലാണ് രണ്ടാം ഡോസ് വാക്‌സിൻ ലഭിക്കുന്നതിനായി രജിസ്‌റ്റർ ചെയ്യേണ്ടത്.

കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ ഇത്തവണ 60 വയസിന് താഴെയുള്ള ആളുകൾക്ക് മാത്രമാണ് ഇത്തവണ ഹജ്‌ജ് തീർഥാടനത്തിന് അവസരം ലഭിക്കുകയുള്ളൂ. വാക്‌സിൻ സ്വീകരിച്ച ശേഷം https://covid19.kerala.gov.in/vaccine/index.php/Certificate എന്ന സൈറ്റിൽ നിന്നും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. തുടർന്ന് ഈ സർട്ടിഫിക്കറ്റ് ഹജ്‌ജ് കമ്മിറ്റിയുടെ വെബ് സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യണം.

പാസ്‌പോർട്ട്(ഒന്നാം പേജും അവസാന പേജും ഒന്നിച്ച് ഒരു പേജിലാക്കിയത്), ഹജ്‌ജ് അപേക്ഷാ ഫോം, ഒന്നാം ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, നേരത്തെ ‘കോവിൻ’ ആപ്പിൽ നൽകിയ തിരിച്ചറിയൽ രേഖ എന്നിവയാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. കൂടാതെ സംശയങ്ങൾക്കായി ഹജ്‌ജ് കമ്മിറ്റിയുടെ അതാത് ജില്ലാ പരിശീലകരുമായി ബന്ധപ്പെടാവുന്നതാണ്. മലപ്പുറം: 9846738287, 9744935900 കോഴിക്കോട്: 9846100552, 9846565634

Read also : നീറ്റ് പരീക്ഷ റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്‌റ്റാലിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE