റിലയന്‍സ്- ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാട്; അംഗീകാരം നല്‍കി സിസിഐ

By News Desk, Malabar News
MalabarNews_mukesh
Kishore Biyani and Mukesh Ambani
Ajwa Travels

മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പ്- റിലയന്‍സ് റീട്ടെയില്‍ ഓഹരി ഇടപാടിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നല്‍കി. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സംരംഭങ്ങളെ 24,713 കോടി രൂപക്കാണ് സ്വന്തമാക്കിയത്.

‘ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, മൊത്തവ്യാപാര, ലോജിസ്‌റ്റിക്‌സ്, വെയര്‍ഹൗസിംഗ് ബിസിനസുകള്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡും റിലയന്‍സ് റീട്ടെയില്‍, ഫാഷന്‍ ലൈഫ് സ്‌റ്റൈല്‍ ലിമിറ്റഡും ഏറ്റെടുത്ത നടപടിക്ക് കമ്മീഷന്‍ അംഗീകാരം നല്‍കി”, സിസിഐ ട്വീറ്റില്‍ പറഞ്ഞു. ഫ്യൂച്ചര്‍ ഗ്രൂപ്പ്- റിലയന്‍സ് റീട്ടെയില്‍ ഇടപാടിനെ എതിര്‍ത്ത് ആമസോണ്‍ നിയമ പോരാട്ടം നടത്തി വരുകയാണ്. ഇതിനിടെയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഇപാടിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിഗ് ബസാര്‍, എഫ്ബിബി, ഈസിഡേ, സെന്‍ട്രല്‍, ഫുഡ്ഹാള്‍ സംരംഭങ്ങളിലെ 1,800 സ്‌റ്റോറുകള്‍ ഇതോടെ റിലയന്‍സ് റീട്ടെയിലിന്റെ കീഴിലാകും. ഇന്ത്യയിലെ 420 നഗരങ്ങളില്‍ വ്യാപിച്ചിരിക്കുന്ന ബിസിനസ് ചെയിനാണ് ഇതിലൂടെ റിലയന്‍സിന്റെ ഭാഗമാകുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, മൊത്തവ്യാപാര സംരംഭങ്ങളെ റിലയന്‍സ് റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ ലൈഫ് സ്‌റ്റൈല്‍ ലിമിറ്റഡിലേക്ക് മാറ്റും. ഇത് റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്‌സ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്‌ഥതയിലുള്ള അനുബന്ധ സ്‌ഥാപനമാണ്.

Also Read: പുത്തന്‍ വസ്‍ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കരുതേ; അപകടം ഒളിഞ്ഞിരിപ്പുണ്ട്

റിലയന്‍സുമായുള്ള ഇടപാടുമായി ബന്ധപ്പെട്ട് ആമസോണുമായുള്ള നിയമ പോരാട്ടത്തില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന് പ്രതികൂലമായാണ് സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ കോടതി വിധി വന്നിരുന്നത്. ഇതിനെതിരെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഡെല്‍ഹി കോടതിയെ സമീപിച്ചിരിക്കുകയാണ്. റിലയന്‍സുമായുള്ള ഇടപാട് നടന്നില്ലെങ്കില്‍ തങ്ങള്‍ പാപ്പരാകും എന്നായിരുന്നു ഫ്യൂച്ചര്‍ ഗ്രൂപ്പ് കോടതിയില്‍ അറിയിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE