കാലാവസ്ഥ മോശം; പെട്ടിമുടിയില്‍ തിരച്ചില്‍ നിര്‍ത്തിവച്ചു

By Team Member, Malabar News
Malabarnews_pettimudi
Representational image
Ajwa Travels

പെട്ടിമുടി : രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ രണ്ടുദിവസത്തേക്ക് നിര്‍ത്തിവച്ചു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. തിരച്ചില്‍ തുടരുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുക്കാനായി മൂന്നാറില്‍ യോഗം ചേര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മോശം കാലാവസ്ഥ വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിന് കൂടുതല്‍ തടസ്സമായി.

തുടര്‍ന്നുള്ള തിരച്ചിലിന് മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിനായി നാളെ പ്രത്യേക സംഘം പെട്ടിമുടി സന്ദര്‍ശിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തിരച്ചില്‍ പുനരാരംഭിക്കുന്നത്.

ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മേഖലയില്‍ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. ഇതിനോടകം തന്നെ പരമാവധി മേഖലയില്‍ തിരച്ചില്‍ നടത്തിയെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ഓഗസ്റ്റ് ഏഴാം തീയതിയാണ് രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE