മുംബൈ: പുതിയ പണനയം പ്രഖ്യാപിച്ചു റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ്. പലിശ നിരക്കിൽ തുടർച്ചയായ രണ്ടാം തവണയും മാറ്റമില്ല. നിലവിൽ 6.5 ശതമാനമാണ് രാജ്യത്തെ റിപ്പോ നിരക്ക്. ഇത് തുടരും. പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ സഹനപരിധിക്കുള്ളിൽ നിർത്താൻ കഴിഞ്ഞത് കേന്ദ്ര ബാങ്കിന് സാഹചര്യങ്ങൾ അനുകൂലമാക്കിയിട്ടുണ്ട്.
2023-24 സാമ്പത്തിക വർഷത്തെ യോഗം ജൂൺ ആറ് മുതൽ എട്ടുവരെയുള്ള തീയതികളിൽ നടന്നിരുന്നു. ഈ യോഗത്തിലെ തീരുമാനമാണ് റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ് പ്രഖ്യാപിച്ചത്. ആറംഗ സമിതിയാണ് നിരക്ക് സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത്. മോണിറ്ററി പോളിസി കമ്മിറ്റി രൂപീകൃതമായതിന് ശേഷമുള്ള 43ആമത്തെ യോഗമാണ് കഴിഞ്ഞ മാസം നടന്നത്.
ഏപ്രിലിൽ നടന്ന യോഗത്തിലും റിസർവ് ബാങ്ക് നിരക്ക് വർധിപ്പിച്ചിരുന്നില്ല. 2022 മെയ് മാസം മുതൽ 250 ബേസിസ് പോയിന്റ് അഥവാ 0.25 ശതമാനം വർധനവ് നിരക്കുകളിൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ പണപ്പെരുപ്പം നിയന്ത്രണത്തിൽ ആയത് റിസർവ് ബാങ്കിനെ സംബന്ധിച്ച് ആശ്വാസകരമാണ്.
Most Read: ഒടുവിൽ ഇന്റർ മയാമിയിലേക്ക്; സ്‌ഥിരീകരിച്ചു മെസി- നിരാശയിൽ ആരാധകർ