ആർബിഐയുടെ നയ രൂപീകരണ സമിതി യോഗം ഇന്ന് ആരംഭിക്കും

By Trainee Reporter, Malabar News
RBI
Ajwa Travels

ന്യൂഡെൽഹി: ആർബിഐയുടെ നയ രൂപീകരണ സമിതി യോഗം (എംപിസി) ഇന്ന് ആരംഭിക്കും. ത്രിദിന യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് യോഗം. കോവിഡ് വ്യാപനത്തിലെ സമീപകാല വർധന സാമ്പത്തിക വളർച്ചക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുടെ പശ്‌ചാത്തലത്തിലാണ്‌ സമിതി യോഗം ചേരുന്നത്.

പണപ്പെരുപ്പത്തിന്റെ തോതിൽ പ്രകടമാകുന്ന ഏറ്റക്കുറച്ചിലുകൾ സമ്പദ്ഘടനയിലും പ്രകടമാണ്. ഇത് പലിശ നിരക്കുകൾ ഉയർത്താൻ ഉചിത കാരണമായി പരിഗണിക്കണോയെന്നും യോഗം തീരുമാനിക്കും. ആർബിഐയുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യ പണ, വായ്‌പാനയം ത്രിദിന യോഗത്തിന് ശേഷം ഏപ്രിൽ 7ന് പ്രഖ്യാപിക്കും. പലിശ നിരക്കുകളുടെ കാര്യത്തിൽ തൽക്കാലം തൽസ്‌ഥിതി തുടരുന്നതാകും അഭികാമ്യമെന്ന് സാമ്പത്തിക വിദഗ്‌ധർ ഇതിനോടകം അഭിപ്രായപ്പെട്ടിട്ടുണ്ട്.

ജനുവരിയിൽ 4.1 ശതമാനം മാത്രമായിരുന്നു ഉപഭോക്‌തൃ വിലസൂചിയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്. എന്നാൽ ഫെബ്രുവരിയിൽ ഈ നിരക്ക് 5 ശതമാനം വർധിച്ചു. മാർച്ചിലെ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും നിരക്ക് 5 ശതമാനത്തിന് അടുത്ത് എത്തിയിരിക്കാം എന്നാണ് അനുമാനം. ആർബിഐ പണനയ സമിതി കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന യോഗത്തിലും പലിശ നിരക്കുകളിൽ മാറ്റം ശുപാർശ ചെയ്യുകയുണ്ടായില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അവസാനം യോഗം നടന്നത്.

Read also: തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം; വടകര, നാദാപുരം മണ്ഡലങ്ങൾക്കായി മടപ്പള്ളി കോളേജും സ്‌കൂളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE