തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം; വടകര, നാദാപുരം മണ്ഡലങ്ങൾക്കായി മടപ്പള്ളി കോളേജും സ്‌കൂളും

By Desk Reporter, Malabar News
Representational Image

കോഴിക്കോട്: വടകര, നാദാപുരം നിയോജക മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ മടപ്പള്ളി ഗവ. കോളേജിലും മടപ്പള്ളി ഗേൾസ് സ്‌കൂളിലും വച്ച് വിതരണം ചെയ്യും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

വടകര മണ്ഡലത്തിൽ 246 ബൂത്തുകളാണ് ഉള്ളത്. ഇവിടേക്ക് ആവശ്യമായ പോളിങ്‌ യന്ത്രവും മറ്റ് സാധന സാമഗ്രികളും വിതരണം ചെയ്യുന്നതിനായി മടപ്പള്ളി കോളേജിൽ 24 കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് (തിങ്കളാഴ്‌ച) രാവിലെ ബൂത്തുകളിലേക്ക് പോകാൻ 120 വാഹനങ്ങളും സേവനത്തിനായി 1500 ഓളം ജീവനക്കാരും തയ്യാറായുണ്ട്.

നാദാപുരം നിയോജക മണ്ഡലത്തിൽ 320 ബൂത്തുകളാണുള്ളത്. 160 വാഹനങ്ങളും 1600 ജീവനക്കാരും ബൂത്തുകളിലേക്ക് പോകാൻ സജ്‌ജമായുണ്ട്. 32 കൗണ്ടറുകൾ വിതരണത്തിനായി തയ്യാറാക്കി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിശ്‌ചിത ജീവനക്കാരെ മാത്രമേ ഓരോ വാഹനത്തിലും അയക്കുകയുള്ളൂ. അതുകൊണ്ട് മുൻ കാലങ്ങളിൽ ഉള്ളതിനെക്കാൾ കൂടുതൽ വാഹനങ്ങൾ ആവശ്യമാണ്.

രണ്ട് കേന്ദ്രങ്ങളിലും മെഡിക്കൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ജീവനക്കാർക്കുള്ള ഭക്ഷണം കുടുംബശ്രീ കേന്ദ്രമാണ് തയ്യാറാക്കുന്നത്. ഒരു ദിവസം നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയക്ക് മാസങ്ങളായുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നതെന്ന് പ്രധാന ചുമതലയുള്ള ഓഫീസർ ടി മുഹമ്മദ് അഷറഫ് പറഞ്ഞു. കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:  ഇടതുപക്ഷത്തെ പിന്തുണച്ച് ഫേസ്ബുക്ക് പ്രൊഫൈൽ; എസ്‌ഐക്ക് എതിരെ കേസ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE